തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 11പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (13:27 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 11പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നരുവാമൂട് സ്വദേശി ആല്‍ബി(20), മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍(70), പൂന്തുറ സ്വദേശി ശശി(60), ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍(75), മണക്കാട് സ്വദേശി ഡോ. എം.എസ് അബ്ദീന്‍(72), വെമ്പായം സ്വദേശിനി ഓമന(62), ആനയറ സ്വദേശി ശശി(74), കൊടുവഴന്നൂര്‍ സ്വദേശിനി സുശീല(60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍(67), വള്ളക്കടവ് സ്വദേശി റോബര്‍ട്ട്(72), വള്ളക്കടവ് സ്വദേശിനി റഹിയ ബീവി(56) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

875 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 700 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 357 പേര്‍ സ്ത്രീകളും 518 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 102 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :