നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍, ആറുദേശീയ പുരസ്‌കാരം, വിടപറഞ്ഞത് സംഗീതത്തിലെ ഇതിഹാസം

ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (14:39 IST)
സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ എസ്പിബി എന്ന് വിളിക്കുന്ന ആ പേരുകേള്‍ക്കാന്‍ ഇനി ആ മഹാ പ്രതിഭ ഇല്ല. സംഗീതലോകത്തിന് വലിയ കടപ്പാടാണ് എസ്പി ബാലസുബ്രമണ്യത്തോട്. നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ നാലുഭാഷകളിലായി ആറുദേശീയ പുരസ്‌കാരവും എത്ര കൊടുത്താലും തീരാത്ത സ്‌നേഹവും അദ്ദേഹം നല്‍കിയിട്ടാണ് വിടപറഞ്ഞത്.

ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകന്‍ എസ്പി ചരണ്‍, സഹോദരിയും ഗായികയുമായ എസ്പി, ശൈലജ, സംവിധായകന്‍ ഭാരതി രാജ അടക്കമുളളവര്‍ മരണസമയത്ത് ആശുപത്രിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊവിഡാണെന്നറിഞ്ഞപ്പോള്‍ താന്‍ വേഗം തിരിച്ചുവരുമെന്നും ആരും ആശങ്കപ്പെടെണ്ടായെന്നും പറഞ്ഞിട്ടായിരുന്നു അദ്ദേഹം ആശുപത്രിയില്‍ പോയത്. എന്നാല്‍ ആ ആത്മവിശ്വാസത്തെ വിധി പരിഗണിച്ചില്ല. ദീര്‍ഘനാള്‍ ആശുപത്രിയില്‍ കിടക്കുകയും ഇടക്കിടെ ആരോഗ്യ നിലയില്‍ മാറ്റവും വന്നിരുന്നു. ഈയിടെ കൊവിഡ് നെഗറ്റീവായത് എല്ലാവര്‍ക്കും ആശ്വാസം നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :