'റീൽസ്' ഇനി കൂടുതൽ നേരം ഓടും; ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളുടെ ദൈർഘ്യം ഇനി 30 സെക്കൻഡ്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (13:49 IST)
ഇൻസ്റ്റഗ്രാം റീൽസ് രാജ്യത്ത് വലിയ തരംഗമായി മാറിക്കഴിഞ്ഞു. ടിക്‌ടോക്കിന്റെ അസാനിധ്യമാണ് റീൽസിന് കൂടുതൽ പ്രചാരം നൽകിയത് എങ്കിലും റീൽസിനെ പൂർണമായും ഉപയോക്താക്കൾ സ്വീകരിച്ചുകഴിഞ്ഞു. അകെ ഒരു പരാതി ഉള്ളത് വീഡിയോകൾക്ക് 15 സെക്കൻഡ് മാത്രമാണ് ദൈർഖ്യമുള്ളത് എന്നതാണ്. എന്നാൽ ഇനി പരാതികൾ വേണ്ട. 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇനി റിൽസിൽ ക്രിയേറ്റ് ചെയ്യാം.

വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ടൈമര്‍ 10 സെക്കൻഡ് നേരത്തേയ്ക്ക് നീട്ടാനും സാധിയ്ക്കും. അതായത് ക്യാമറ സെറ്റ് ചെയ്ത ശേഷം ഫ്രെയിമിന് മുന്നിൽനിന്ന് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിയ്ക്കുമെന്ന് സാരം. വീഡിയോ എഡിറ്റിങ്ങിലും കൂടുതൽ ഓപ്ഷനുകൾ പുതിയ അപ്ഡേഷനിൽ ലഭ്യമാകും. ഉപയോക്താക്കൾക്ക് റീൽസ് വീഡിയോ കാണുന്നതിനും നിർമ്മിയ്ക്കന്നതിനുമായി പ്രത്യേക റീൽസ് ടാബ് ഇൻസ്റ്റാഗ്രാമിൽ നൽകിയിരുന്നു. റീൽസ് അവതരിപ്പിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഉപയോക്തക്കളുടെ എണ്ണം വലിയ രീതിയിൽ വർധിയ്ക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :