ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മഗളുരു, ചെന്നൈ-മൈസൂരു ട്രെയിനുകൾ ഇനി ദിവസേന സർവീസ് നടത്തും

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:23 IST)
ചെന്നൈ: ഡെയിലി ട്രെയിൻ സർവീസുകൾ പുനരാരംഭിയ്ക്കാനൊരുങ്ങി ദക്ഷിണ റെയിൽവേ. ആദ്യ ഘട്ടത്തിൽ ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നി മൂന്നു തീവണ്ടികളാണ് ഡെയിലി സർവീസ് പുനരാരംഭിയ്ക്കുന്നത്. 27, 28 തീയതികളിലായി ഈ ട്രെയിനുകൾ ഡെയ്‌ലി സർവീസ് ആയി മാറും. ഈ റൂട്ടുകളിൽ സ്റ്റോപ്പുകളുടെ എണ്ണവും വർധിപിച്ചിട്ടുണ്ട്.

എന്നാൽ ഈ ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകൾ ഉണ്ടാകില്ല. റിസർവേഷനിൽ മാത്രമേ ഈ സർവീസുകളിൽ യാത്ര ചെയ്യാനാകു. ഒക്ടോബര്‍ ഒന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസുകളും പുനരാരംഭിച്ചേയ്ക്കും. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് തിരുവനന്തപുരം-സില്‍ചാര്‍
സർവീസുകൾ പുനരാരംഭിയ്ക്കും എന്നാണ് സൂചന.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ (02623/02624) ചെന്നൈയില്‍നിന്നും എല്ലാദിവസവും രാത്രി 7.45 നാണ് പുറപ്പെടുക. തിരുവനന്തപുരത്തുനിന്ന്‌ വൈകീട്ട് മൂന്നിന്‌ പുറപ്പെടും. ചെന്നൈ-മംഗളൂരു-ചെന്നൈ (02601/02602) ചെന്നൈയില്‍നിന്ന് എല്ലാദിവസവും രാത്രി 08.10 ന് പുറപ്പെടും. മംഗളൂരുവില്‍നിന്ന്‌ ചെന്നൈയിലേക്ക് എല്ലാദിവസവും ഉച്ചയ്ക്ക് 1.30 നാണ് പുറപ്പെടുകഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :