2016-ല്‍ സോണിയയും രാഹുലും ജയിലിലാകും; ഇരുവരുടെയും ധൈര്യം എവിടെപോയി- സുബ്രഹ്മണ്യം സ്വാമി

 നാഷണൽ ഹെറാൾഡ് കേസ് , രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (16:39 IST)
നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇരുവരെയും പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം എടുക്കില്ലെന്ന് പറഞ്ഞ ഇരുവരുടെയും ധൈര്യം എവിടെപോയി. 2016-ല്‍ ഇരുവരും ജയിലില്‍ പോകേണ്ടി വരുമെന്നും സുബ്രഹ്മണ്യം സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള ആറു പേര്‍ക്കും ഡല്‍ഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആള്‍ ജാമ്യത്തിനു പുറമെ
50,000 രൂപ വീതമാണ് ഇരുവരും ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവച്ചത്. സോണിയക്ക്​ വേണ്ടി മൻമോഹൻ സിംഗും രാഹുലിനായി അഹ്​മദ്​ പട്ടേലും ജാമ്യ ബോണ്ടിൽ ഒപ്പിട്ടു. കേസില്‍ ഇരുവരും ഇനി ഫെബ്രുവരി 20ന് വീണ്ടും ഹാജരാകണം.

ഇരുവര്‍ക്കും പുറമേ കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, മോത്തിലാല്‍ വോറ, സാം പിത്രോത എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. അഞ്ച് മിനിറ്റ് നീണ്ടുനിന്ന നടപടികള്‍ക്കൊടുവിലാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :