ന്യൂഡൽഹി|
jibin|
Last Modified ശനി, 19 ഡിസംബര്‍ 2015 (10:51 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചെന്ന ആരോപണം സംസ്ഥാന കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ താന്‍ ഡൽഹിയിലെത്തിയത് സ്വകാര്യ സന്ദർശനത്തിനു വേണ്ടിയാണെന്ന് ചെന്നിത്തല. രാഷ്ട്രീയ ചർച്ചകൾക്കായിട്ടല്ല ഇവിടെയത്തിയത്. കത്തിനെക്കുറിച്ച് കെപിസിസിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ പറഞ്ഞത് പുറത്തുപറയാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചെന്ന ആരോപണം സംസ്ഥാന കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്നിവരുമായി ചെന്നിത്തല ഇന്ന് കൂടിക്കാഴ്‌ച നടത്തും.
ചെന്നിത്തലയുടെ കത്ത് ലഭിച്ചതായി ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിച്ച വിവാദങ്ങള്‍ തണുപ്പിക്കുകയാകും ദേശിയ നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ നേതൃത്വത്തെ ചെന്നിത്തല അറിയിക്കും. കത്തിലെ വിവരങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ഐ ഗ്രൂപ്പ് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ചെന്നിത്തലയ്‌ക്ക് സോണിയാ നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.