ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (13:39 IST)
കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് അന്തര്‍ദേശീയ പുരസ്‌കാരം. വേള്‍ഡ് എക്കണോമിക്കല്‍ ഫോറം ഏര്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നുള്ള യംഗ് ഗ്ലോബല്‍ ലീഡര്‍ പുരസ്‌കാരത്തിനാണ് സ്മൃതി ഇറാനി അര്‍ഹയായിരിക്കുന്നത്. താഴേത്തട്ടില്‍ന്‍ ഇന്ന് ഉയര്‍ന്ന് വന്ന് ഒടുവില്‍ കേന്ദ്രമന്ത്രിവരെയായി എന്നതാണ് സ്മൃതി ഇറാനിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്!
താന്‍ മുംബൈയിലെ ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ പാത്രം കഴുകിയും നിലം തുടക്കുകയും വരെ ചെയ്തിട്ടുണ്ടെന്ന് സ്മൃതി തന്നെയാണ് മുമ്പ് വെളിപ്പെടുത്തിയത്. തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു ഇത്.ഈ വെളിപ്പെടുത്തല്‍ കണക്കിലെടുത്താണ് അവര്‍ഡ് പട്ടീകയില്‍ സ്മൃതിയെ ഉള്‍പ്പെടുത്തിയത്. 40 വയസ്സിന് താഴെയുള്ളവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. എന്ന് വച്ച് അവാര്‍ഡിനെ അത്രകുറച്ച് കണേണ്ടതില്ല.
കാരണം കഴിഞ്ഞ പത്ത് വര്‍ഷമായി വേള്‍ഡ് എക്കണോമിക് ഫോറം ഈ പുരസ്‌കാരം നല്‍കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും, യാഹു സിഇഒ മരീസ്സ മേയറും, ഗൂഗിള്‍ മേധാവി ലാറി പേജും ഒക്കെ ഈ പുരസ്‌കാരം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സ്മൃതി ഇറാനിയെ കൂടാതെ പത്ത് പേരുണ്ടായിരുന്നു. അസ്സം മുഖ്യമന്ത്രിയുടെ മകനും എംപിയും ആയ ഗൗരവ് ഗോഗോയും ഇതില്‍ ഉള്‍പ്പെടുന്നു.