സ്ത്രീകളുടെ നിറത്തെപ്പറ്റി മിണ്ടിപ്പോകരുത്; ശരദ് യാദവിനോട് സ്മൃതി ഇറാനി

ന്യൂഡല്‍ഹി| vishnu| Last Updated: തിങ്കള്‍, 16 മാര്‍ച്ച് 2015 (16:36 IST)
ദക്ഷിണേന്ത്യം സ്ത്രീ‍കള്‍ കറുത്തവരാണെന്ന് പറഞ്ഞ് പുലിവാലുപിടിച്ച ജെഡിയു നേതാവ് യരദ് യാദവിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. രാജ്യസഭയിലെ ചര്‍ച്ച നടക്കുമ്പോളായിരുന്നു സ്മൃതി ശരദ് യാദവിനെതിരെ രംഗത്ത് വന്നത്. സ്ത്രീകളുടെ തൊലിയെ കുറിച്ചുള്ള യാദവിന്റെ പരാമര്‍ശം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കരുതെന്ന് സ്‌മൃതി ആവശ്യപ്പെട്ടു. ഇതിനെ മറ്റ് എം.പിമാരും പിന്തുണച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യസഭയില്‍ ഇന്‍ഷ്വറന്‍സ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്പോഴായിരുന്നു യാദവിന്റെ വിവാദ പ്രസ്താവന. 'ഈ മേഖലയിലെ വിദേശനിക്ഷേപം 26ല്‍ നിന്ന് 49 ശതമാനത്തിലേക്കുയര്‍ത്താനുള്ള നിര്‍ദേശം ഇന്ത്യക്കാരുടെ വെളുത്ത തൊലിയോടുള്ള ഭ്രമത്തിന്‍െറ ലക്ഷണമാണ്. വിവാഹപരസ്യങ്ങളും മാട്രിമോണിയല്‍ സൈറ്റുകളും തൊലിയുടെ നിറം വ്യക്താക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കറുത്തവരാണ് കൂടുതല്‍. തൊലിയുടെ നിറം കറുപ്പാണെങ്കിലും ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ സുന്ദരികളാണ്. ഇതായിരുന്നു യാദവിന്റെ പ്രസ്താവന.

സംഭവം വിവാദമായതൊടെ പാര്‍ലമെന്റില്‍ ഇത് ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രസ്താവനയുടെ പേരില്‍ മാപ്പു പറയില്ലെന്നും ഈ വിഷയത്തെ കുറിച്ച് താന്‍ സംവാദത്തിന് തയ്യാറാണെന്നും നിലപാടെടുത്തതോടെയാണ് സ്മൃതി യാദവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്. സ്മൃതി പിന്തുണയുമായി മറ്റ് എം‌പിമാര്‍ കൂടിയെത്തിയതോടെ
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഇടപെട്ടു. ഇത് സംബന്ധിച്ച് ചര്‍ച്ച അനുവദിക്കില്ലെന്നും നിറം വെളുപ്പോ കറുപ്പോ ആയാലും രണ്ടും ഒന്നാണെന്നും കുര്യന്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ശരദ് യാദവിനോട് ആവശ്യപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :