Last Modified വെള്ളി, 13 മാര്‍ച്ച് 2015 (19:25 IST)
വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനരികെ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി. മുന്നറിയിപ്പ് എന്ന സിനിമയിലെ പി കെ രാഘവന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് മമ്മൂട്ടിയെ ദേശീയ അവാര്‍ഡിലേക്ക് പരിഗണിക്കുന്നത്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പില്‍ നടത്തിയ അസാധാരണ പ്രകടനം മമ്മൂട്ടിക്ക് തന്നെ ഇത്തവണ പുരസ്കാരം നേടിക്കൊടുക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.
ആമിര്‍ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവരാണ് മികച്ച നടനാവാന്‍ മമ്മൂട്ടിയോട് മത്സരിക്കുന്നത്. പി കെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആമിര്‍ഖാന്‍ പരിഗണിക്കപ്പെടുന്നത്. ഷാഹിദിനാകട്ടെ ഹൈദറിലെ പ്രകടനമാണ് മത്സരിക്കാന്‍ അര്‍ഹത നേടിക്കൊടുത്തത്.
മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലെ അഭിനയത്തിന് 1989ലും പൊന്തന്‍മാട, വിധേയന്‍ എന്നീ ചിത്രങ്ങളിലെ പെര്‍ഫോമന്‍സിന് 1993ലും ഡോ.ബാബാസാഹേബ് അംബേദ്കര്‍ എന്ന ചിത്രത്തിലെ വിസ്മയപ്രകടനത്തിന് 1999ലും മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.