ആലപ്പുഴ|
vishnu|
Last Updated:
ചൊവ്വ, 19 നവംബര്‍ 2019 (19:02 IST)
മോഡി സര്‍ക്കാര്‍ രാജ്യത്തെ പെണ്‍കുട്ടീകളുടെ സുരയ്ക്കയ്ക്കും ഭാവി പഠനത്തിനുമായി പ്രഖ്യാപിച്ച ‘സുകന്യ സമൃദ്ധി‘ പദ്ധതിസൂപ്പര്‍ഹിറ്റിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് കൈത്താങ്ങാവാന്‍ ആവിഷ്കരിച്ച 'സുകന്യ സമൃദ്ധി" സമ്പാദ്യ പദ്ധതിയില്‍ ചേരാന്‍ പോസ്റ്റ് ഓഫീസുകളില്‍ തുടങ്ങിയ അക്കൌണ്ടുകളുടെ എണ്ണം ലക്ഷക്കണക്കിനാണെന്നാണ് വാര്‍ത്തകള്‍. കേരളത്തിലും മികച്ച പ്രതികരണമാണ് പദ്ധതിയ്ക്ക് ലഭിക്കുന്നത്. കേരളത്തിലെ തപാല്‍ വകുപ്പിന്റെ സെന്‍ട്രല്‍ റീജിയണില്‍ മാത്രം ഇതിനോടകം 1500 അക്കൗണ്ടുകള്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലും മികച്ച പ്രതികരണമാണ്.
നവമാധ്യമങ്ങളില്‍ പദ്ധതിയുടെ ഗുണഗണങ്ങളെ പ്രതിപാദിക്കുന്ന വമ്പന്‍ പ്രചാരനങ്ങള്‍ ബിജെപി തുടങ്ങിവച്ചതും പദ്ധതി കൂടുതല്‍ പേരിലേക്കെത്താന്‍ കാരണമായിട്ടുണ്ട്. വിജ്ഞാപനം വന്നിട്ട് രണ്ടരമാസമേ ആയുള്ളൂ. അതിനിടയില്‍ ഇത്രയും വലിയ പ്രതികരണം ലഭിച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനേയും മാനവവിഭവശേഷി മന്ത്രാലയത്തേയും ആവേശത്തിലാക്കിയിട്ടൂണ്ട്.
പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യ കുറയ്ക്കാനും, പെണ്മക്കള്‍ കുടുംബത്തിന് ഭാരമാകാതിരിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി അവിഷ്കരിച്ചത്.
ഇതുപ്രകാരം പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാവിനോ പിതാവിനോ ആയിരം രൂപ നല്‍കി അടുത്തുള്ള പോസ്റ്റോഫീസില്‍ അക്കൌണ്ട് തുറക്കാം. 2003 ഡിസംബര്‍ രണ്ടിനുശേഷം ജനിച്ച പെണ്‍കുട്ടികളുടെ പേരിലും ഈ സാമ്പത്തിക വര്‍ഷം തീരും മുമ്പ് അക്കൗണ്ട് ആരംഭിക്കാം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാവിന്റെയോ പിതാവിന്റെയോ തിരിച്ചറിയല്‍ രേഖ എന്നിവ മാത്രം മതി.അക്കൗണ്ട് തുറന്നു കഴിഞ്ഞാല്‍ നൂറു രൂപയുടെ ഗുണിതങ്ങളായി എപ്പോള്‍ വേണമെങ്കിലും തുക നിക്ഷേപിക്കാം.
എന്നാല്‍ ഒരുസാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഒരുലക്ഷം രൂപമാത്രമേ നിക്ഷേപിക്കാന്‍ സാധിക്കു. 14 വര്‍ഷമാണ് പദ്ധതിയുടെ അടവ് കാലാവധി. 21 വര്‍ഷത്തിനു ശേഷം നല്ലൊരു തുക തിരിച്ചുകിട്ടും. 9.1 ശതമാനം പലിശയാണ് ഈ നിക്ഷേപത്തിന് സര്‍ക്കാര്‍ നല്‍കുക. അതായത് നിലവില്‍ ഇത്രയും പലിശ ലഭിക്കുന്ന പദ്ധതി ഇന്ത്യയില്‍ വേറേ ഇല്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗാരന്റിയുള്ളതിനാല്‍ വിശ്വസിച്ച് നിക്ഷേപിക്കുകയുമാകാം.
ഇതിനിടെ കുട്ടിക്ക് 18 വയസ് തികഞ്ഞാല്‍ പലിശയുള്‍പ്പെടെ 50 ശതമാനം തുക പഠനാവശ്യങ്ങള്‍ക്കോ വിവാഹത്തിനോ പിന്‍വലിക്കാം. ഒന്നാം വയസില്‍ അക്കൗണ്ട് ആരംഭിച്ച കുട്ടിക്ക് 19-ാം വയസില്‍ വിവാഹം കഴിഞ്ഞെന്നിരിക്കട്ടെ, 21 വര്‍ഷംവരെ കാത്തിരിക്കാതെ മുഴുവന്‍ തുകയും പിന്‍വലിക്കാം. നിക്ഷേപത്തിന് ആദായനികുതി ഇളവും ലഭിക്കും. ഉദാഹരണമായി, പ്രതിമാസം ആയിരം രൂപയാണ് നിക്ഷേപിക്കാന്‍ കഴിയുന്നതെങ്കില്‍ ഒരു വര്‍ഷത്തെ നിക്ഷേപത്തുക 12,000 രൂപ. ഇപ്രകാരം അടവ് തുടര്‍ന്നാല്‍ 14 വര്‍ഷം കഴിയുമ്പോള്‍ 1.68 ലക്ഷം മാത്രമാണ് അടയ്ക്കേണ്ടി വരുന്നത്. പക്ഷേ, 21 വര്‍ഷം കഴിഞ്ഞ് 6.07 ലക്ഷം രൂപ കിട്ടും.
മാസ നിക്ഷേപം, വാര്‍ഷിക നിക്ഷേപം, 14 വര്‍ഷം തികയുമ്പോള്‍ തുക, 21 വര്‍ഷം കഴിഞ്ഞ് കിട്ടുന്ന തുക എന്ന ക്രമത്തില്‍
1000... 12,000... 1,68,000... 6,07,128
2500... 30,000... 4,20,000... 15,17,820
5000... 60,000... 8,40,000... 30,35,640
7500... 90,000... 12,60,000... 45,53,460
10,000... 1,20,000... 16,80,000... 60,71,280
12,500... 1,50,000... 21,00,000... 75,89,103