ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (08:11 IST)
റെയില്‍വേ വിഹിതിതത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ബജറ്റില്‍ കേരളത്തിനു അനുവദിച്ച റെയില്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭു കേരളത്തിനെ മറ്റൊരു സ്വപ്ന പദ്ധതിയുടെ ഭാഗമാക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തെ അതിവേഗ റെയില്‍ ഇടനാഴിയുടെ ഭാഗമായി കേരളത്തേയും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ചെന്നൈയില്‍നിന്നും, ബംഗളൂരു - കോയമ്പത്തൂര്‍ വഴി എറണാകുളത്തും അവിടെനിന്നു തിരുവനന്തപുരത്തേക്കുമെത്തുന്നതാണു കേരളത്തിന്റേതുകൂടിയായ അതിവേഗ പാത.
രാജ്യത്ത് ഇപ്പോള്‍ അതേവേഗ റെയില്‍പ്പാതകളില്ല. പുനെ - മുംബൈ - അഹമ്മദാബാദ്, ദില്ലി - ആഗ്ര, ലക്നൗ - വാരണാസി - പട്ന, ഹൗറ - ഹല്‍ഡിയ എന്നിവയാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. റെയില്‍ മന്ത്രി സുരേഷ് പ്രഭു ഇന്നു പാര്‍ലമെന്റില്‍ അറിയിച്ച കണക്കു പ്രകാരം ഈ പാതയുടെ കേരളത്തിലൂടെയുള്ള ഭാഗത്തിനു മാത്രം കുറഞ്ഞത് 20000 കോടി രൂപയ്ക്കു മേല്‍ ചെലവു വരും.
ഒരു കിലോമീറ്റര്‍ അതിവേഗ റെയില്‍പ്പാത നിര്‍മിക്കുന്നതിന് 100 മുതല്‍ 140 കോടി രൂപ വരെയാണു ചെലവു കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്ന ട്രാക്ക് നിര്‍മിക്കുന്നതിന്റെ 14 ഇരട്ടിയോളം വരും ഇത്. പ്രഖ്യാപിച്ചിട്ടുള്ള അതിവേഗ പാതകള്‍ നിര്‍മിക്കുന്നതിന് 80000 കോടി രൂപയാണു ചെലവു കണക്കാക്കിയിരിക്കുന്നത്. മുംബൈ - അഹമ്മദാബാദ് അതിവേഗ പാതയ്ക്കുള്ള സാധ്യതാ പഠനം 2013ല്‍ ആരംഭിച്ചിരുന്നു. അത് വരുന്ന ജൂണില്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.