ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വെള്ളി, 20 മാര്‍ച്ച് 2015 (15:43 IST)
ഒരു കൊല്ലത്തേക്ക് സൌജന്യ ഇന്റെര്‍നെറ്റ് ബ്രൌസിംഗ് വാഗ്ദാനം ചെയ്തുകൊണ്ട് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറങ്ങി. വിലകുറഞ്ഞതും മേന്മയേറിയതുമായ ആകാശ് ടാബ്‌ലറ്റുകള്‍ വിപണിയിലിറക്കി ചരിത്രം സൃഷ്ടിച്ച ഡേറ്റവിന്‍ഡ് എന്ന കമ്പനിയാണ് പുതിയ ഇന്റെര്‍നെറ്റ് വിപ്ലവവുമായി രംഗത്ത് വരുന്നത്.
2ജി, 3ജി നെറ്റ്വര്‍ക്കുകള്‍ക്ക് അനുയോജ്യമായ പോക്കറ്റ് സര്‍ഫ് സ്മാര്‍ട്ട് ഫോണുകളാണ് ഡാറ്റവിന്റ് പുറത്തിറക്കിയത്.
പോക്കറ്റ് സര്‍ഫ് 2ജി4, പോക്കറ്റ് സര്‍ഫ് 3ജി4, പോക്കറ്റ് സര്‍ഫ് 3ജി5 തുടങ്ങിയ ഫോണുകളാണ് കമ്പനി രംഗത്തിറക്കിയിരിക്കുന്നത്. പോക്കറ്റ് സര്‍ഫ് 2ജി4 3.5 ഇഞ്ച് ഫോണാണ്. 1,999 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ പോക്കറ്റ് സര്‍ഫ് 3ജി4 4 ഇഞ്ചാണ് ഇതില്‍ ഡ്യൂവല്‍സിം ഇടാം. 3ജി നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കും. ഇതിന് വില 2,999. അതേ സമയം 5,499 രൂപയ്ക്ക് ഇറക്കുന്ന പോക്കറ്റ് സര്‍ഫ് 3ജി5 ഫോണിന് 5,499 രുപയാണ്.
ഇവയില്‍ എല്ലാത്തിലും ഒരു കൊല്ലത്തേക്ക് സൌജന്യ ഇന്റെര്‍നെറ്റാണ് കമ്പനിയുടെ വാഗ്ദാനം. റിലയന്‍സ് നെറ്റ്‌വര്‍ക്കില്‍ മാത്രമായിരിക്കും സൗജന്യ ഇന്റര്‍നെറ്റ് കിട്ടുക എന്നുമാത്രം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.