നോക്കിയ 1100 വരുന്നു, ആന്‍ഡ്രോയിഡ് പ്ലാറ്റ് ഫോമില്‍!

vishnu| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (14:54 IST)
ഓര്‍ക്കുന്നുണ്ടോ എന്ന് കുഞ്ഞന്‍ ഫോണിനേ പറ്റി. സാധാരണക്കാരനേക്കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിപ്പിക്കുന്നതില്‍ നോക്കിയ വിജയിച്ചതില്‍ ഈ മോഡലിന് വലിയ പങ്കുണ്ട്. മൊബൈല്‍ ഫോണുകള്‍ തരംഗമാകുന്ന കാലത്ത് എല്ലാവരും മോഹിച്ചൊരു മോഡല്‍. ഒരു പത്തുവര്‍ഷത്തിനപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് മറക്കാനാവില്ല ഈ കുഞ്ഞന്‍ മോഡല്‍. കളര്‍ സ്ക്രീനും ടച്ച് സ്ക്രീനും സ്മാര്‍ട്ട് ഫോണുകളും പിന്നീട് കളത്തിലിറങ്ങൊയതോടെ പലരുടെയും തട്ടുമ്പുറത്തെ അനാവശ്യ വസ്തുവായി മാറിയ ഈ കുഞ്ഞന്‍ തിരിച്ചുവരുന്നു.

എന്നാല്‍ ഇത്തവണ ഇവന്‍ തിരിച്ചുവരുന്നത് സ്മാര്‍ട്ട് ഫോണായിട്ടാണെന്നു മാത്രം. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിനായി ക്വാഡ് കോര്‍ പ്രൊസസര്‍ തയാറായതായും 512 മെഗാ ബൈറ്റ് റാമുമായായിരിക്കും ഫോണിനുണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ ബെഞ്ച്മാര്‍ക്ക് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം 2016 ന്റെ അവസാനപാദത്തിലേ ഫോണ്‍ വിപണിയിലെത്തിക്കാന്‍ നോക്കിയക്കു കഴിയൂ. കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്ത സാഹചര്യത്തിലുള്ള ഉപാധി പ്രകാരം നോക്കിയ എന്ന ബ്രാന്‍ഡില്‍ ഇക്കാലം വരെ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനാവില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ് ഇത്.അതേസമയം ഫോണിന്റെ മറ്റു ഫീച്ചറുകള്‍ പുറത്ത് വന്നിട്ടില്ല. 2003-ലാണ് നോക്കിയ 1100 മോഡല്‍ പുറത്തിറക്കിയത്. ലോകത്താകമാനം രണ്ടരക്കോടി ജനങ്ങള്‍ ഈ മോഡല്‍ വാങ്ങിയെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും പ്രചാരം നേടിയ മൊബൈല്‍ ഫോണും 1100 മോഡലായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :