മുംബൈ|
vishnu|
Last Modified ശനി, 7 ഫെബ്രുവരി 2015 (14:54 IST)
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വമ്പന്മാരെ ഞെട്ടിക്കാന്‍ 8 കോര്‍ പ്രോസസറുള്ള ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനി ലാവയെത്തുന്നു. ഐറിസ് എക്‌സ്8 എന്നാണ് വരാന്‍ പോകുന്ന ഫോണിന്റ്രെ പേര്. ഓണ്‍ലൈനില്‍ മാത്രമെ തല്‍കാലം ഇത് ലഭികുകയുള്ളു. പ്രമുഖ ഇ കൊമേഷ്യല്‍ സൈറ്റായ ഫ്ലിപ്കാര്‍ട്ടിലാണ് ഫോണ്‍ ഉടനെ വില്‍പ്പനയ്ക്കെത്തുക.
8,999 രൂപയാകും ഫോണിന്റെ വില. തിങ്കളാഴ്ച ഉച്ചക്ക് 12 മണിമുതലാണ് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിക്കുക.
ഓണ്‍ലൈനിലെ ക്വില്‍പ്പനയ്ക്ക് പിന്നാലെ അടുത്ത ദിവസങ്ങളില്‍ ലാവയുടെ ഷോറൂൂമുകളിലും ഫോണ്‍ വില്‍പ്പനയ്ക്കെത്തും. 2ജിബി റാം മെമ്മറിയുള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത്
ആന്‍ഡ്രോയ്ഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. എന്നാല്‍ നേരത്തേ
ലാവ വാഗ്ദാനം ചെയ്തിരുന്നത് ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നായിരുന്നു. ലോലിപോപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സൌകര്യം കമ്പനി ഒരുക്കുന്നുണ്ടൊ എന്ന് വ്യക്തമല്ല.
ഇരട്ട സിം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫോണാണ് ഐറിസ്8ന്റേത്. 16 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് മെമ്മറി. ഇത് 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ ആണ്. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ പ്രധാന ക്യാമറ 8 മെഗാപിക്‌സല്‍ ആണ്. 3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. അസാഹി ഡ്രാഗണ്‍ട്രെയില്‍ ഗ്ലാസോടുകൂടിയ 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐറിസ് എക്‌സ്8ന്റേത്. ഫോണിന്റെ 1.4 ഹെട്‌സ് എട്ട് കോര്‍
പ്രൊസസര്‍ തന്നെയാണ് മറ്റുഫോണുകളില്‍ നിന്ന് ഐറിസ്8നെ വേറിട്ടതാക്കുന്നത്.
ഫോണിലെ പ്രധാന ക്യാമറ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ക്മ്പനി അവകാശപ്പെടുന്നത്. പനോരമ, എച്ച്ഡിആര്‍ മോഡ്, ഫെയ്‌സ് ഡിറ്റെക്ഷന്‍, സ്‌മൈല്‍ ഷോട്ട്, വോയ്‌സ് ക്യാപ്ച്ചര്‍ എന്നീസംവിഷാനങ്ങളും ഫോണില്‍ ഉള്ളതിനാല്‍ മെച്ചപെട്ട പ്രവര്‍ത്തനം ഉറപ്പ്. പ്രമുഖ മൊബൈല്‍ സേവന ദാതാക്കളൊട് സഹകരിച്ച് 500എംബി 3ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. 3ജി നെറ്റ്‌വര്‍ക്ക് ലഭിക്കാത്തയിടങ്ങളില്‍ 500 എംബി തന്നെ 2ജി ഡാറ്റ നല്‍കും. കൂടാതെ ഫോണിനൊപ്പം ഫ്ലിപ്പ് കവറും നല്‍കുന്നതായിരിക്കും.