ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ ആത്മഹത്യ ചെയ്യില്ല...!

ന്യൂയോര്‍ക്ക്| vishnu| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (18:51 IST)
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സഹായിക്കുക എന്നതാണ് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ലക്ഷ്യം. ഇപ്പോഴിതാ ചെയ്യാന്‍ തയ്യാറുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ പുതിയ സംവിധാനം ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനില്‍ സജീവമായവരില്‍ 40 ശതമാനത്തില്‍ കൂടുതല്‍ മാനസിക സമര്‍ദം ഉള്ളവരാണെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഈ സവിശേഷത ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കിനെ നമ്മള്‍ ഇത്തിരി സഹായിക്കേണ്ടിവരും. നമ്മുടെ ഏതെങ്കിലും ഫേസ്ബുക്ക് സുഹൃത്തോ, അല്ലെങ്കില്‍ ഫേസ്ബുക്കില്‍ നമ്മള്‍ പിന്തുടരുന്ന ആരെങ്കിലും ഇടുന്ന പോസ്റ്റുകള്‍ കണ്ട് അയാള്‍ അല്ലെങ്കില്‍ അവള്‍ മാനസിക സമ്മര്‍ദ്ദത്തിലോ, വിഷമത്തിലോ ആണെങ്കില്‍ നമ്മള്‍ ഫേസ്ബുക്കിനെ ആ കാര്യം റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ആദ്യത്തെ പടി. ഇതിനായി പ്രത്യേകം സെന്റര്‍ ഫേസ്ബുക്കിനുണ്ടാകും.

തുടര്‍ന്ന് സെന്റര്‍ ഉപയോക്താവിന് സന്ദേശങ്ങള്‍ അയച്ച് അയാളോട് കാര്യം ആരായും. സേവനം ആവശ്യമുളള ആളുടെ സമീപകാല പോസ്റ്റുകള്‍ പരിശോധിച്ചായിരിക്കും ഫേസ്ബുക്ക് ബന്ധപ്പെടുക. ഈ വ്യക്തിക്ക് ആരെങ്കിലുമായി സംസാരിക്കണോ എന്നോ, അല്ലെങ്കില്‍ എന്തെങ്കിലും ഉപദേശം വേണമെന്നോ ഫേസ്ബുക്ക് ചോദിച്ച് മനസ്സിലാക്കും. എന്നിട്ട് സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഫേസ്ബുക്ക് സന്ദേശം അയയ്ക്കുന്നതാണ്.

ഉപദേശങ്ങള്‍ ആണെങ്കില്‍ അത് സെന്ററില്‍ നിന്ന് ലഭിക്കുന്നതാണ്. അമേരിക്കയിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്, സംഗതി വിജയിച്ചതോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ആത്മഹത്യ തടയുന്ന സംവിധാനം വ്യാപിക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇത് എപ്പോള്‍ നടപ്പിലാക്കുമെന്ന് സംബന്ധിച്ച് വിവരങ്ങളില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :