1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bus accident Satna Rampur

മധ്യപ്രദേശില്‍ ബസ് കാനാലിലേക്ക് മറിഞ്ഞ് 32 മരണം

bus-accident
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു 32 പേര്‍ മരിച്ചു.ഇന്നലെ രാവിലെ സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോയ ബസ് നിയന്ത്രണം നഷ്ടപ്പെട്ടാണ് കനാലിലേക്ക് മറിഞ്ഞത്.  
 
രാവിലെ ഏഴരയോടെ രാംപൂരില്‍ വച്ചായിരുന്നു അപകടം. അപകട സമയത്ത് ബേസില്‍ 54 പേരുണ്ടായിരുന്നു. മരണ സംഖ്യ കൂടാന്‍ കാരണം ബസ് പൂര്‍ണമായും കനാലില്‍ മുങ്ങിത്താണതാണെന്ന് പോലീസ് പറയുന്നു.
 
എങ്കിലും ബസിലുണ്ടായിരുന്ന ഏഴു പേരെ രക്ഷിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. 
അടുത്ത ലേഖനം
'എന്റെ അഭിപ്രായത്തില്‍ രാജ്യം മറ്റൊരു ഇന്ധനത്തിലേക്ക് മാറേണ്ട സമയമായി': പെട്രോള്‍ വില വര്‍ധനവില്‍ നിതിന്‍ ഗഡ്കരി