മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല അന്തരിച്ചു

 സിസ്റ്റർ നിർമല , മദർ തെരേസ ,  നിർമല മദർ
കൊൽക്കത്ത| jibin| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (10:13 IST)
മദർ തെരേസയുടെ പിൻഗാമിയും മിഷനറീസ് ഒഫ് ചാരിറ്റി മദർ സുപ്പീരയറുമായ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 1997ൽ മദർ തെരേസയുടെ മരണത്തെ തുടർന്നാണ് സിസ്റ്റർ സുപ്പീരിയർ ജനറലായത്.


റാഞ്ചിയിൽ 1934 ൽ ബ്രഹ്മണകുടുംബത്തിലാണ് സിസ്റ്റർ നിർമലയുടെ ജനനം. മാതാപിതാക്കൾ നേപ്പാളിൽ നിന്നുള്ളവരാണ്. പിതാവ് ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. ജനനം ഹിന്ദു കുടുംബത്തിലായിരുന്നുവെങ്കിലും വിദ്യാഭ്യാസം ലഭിച്ചത് പട്നയിലെ ക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ്.

ആ സമയങ്ങളിൽ മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞ സിസ്റ്റർ നിർമല അതിൽ പങ്കുചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചു. ക്രിസ്ത്യൻ മതവിശ്വാസത്തിലേക്കു പരിവർത്തി‌തയായ നിർമല 17-ാം വയസ്സിൽ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും പിന്നീട് നിയമപരിശീലനവും നേടിയ നിര്‍മല മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പാനമയിലും മിഷന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിനു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2009 ൽ രാജ്യം നിർമ ജോഷിക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :