കര്‍ഷകരുടെ പ്രശ്നങ്ങളില്‍ രാഹുലിനുള്ള ആശങ്കകള്‍ രാഷ്ട്രീയ മുതലെടുപ്പ്: പ്രകാശ് ബാദല്‍

മുക്ത്‌സർ| VISHNU N L| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (17:53 IST)
കര്‍ഷകരുടെ പ്രശ്നങ്ങളില്‍ രാഹുല്‍ ഇടപെടുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. കടബാധ്യതയെ തുടർന്ന് പഞ്ചാബിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ രാഹുൽ ജൂൺ 18ന് സന്ദർശിച്ചതിനെ പരാമർശിച്ചാണ് ബാദൽ ഇത്തരത്തിൽ പ്രതികരിച്ചത്.

ഗാന്ധി കുടുംബത്തിന് കീഴിലെ കോൺഗ്രസിന്റെ ദീർഘകാല ദുർഭരണമാണ് കർഷകരുടെ അടിത്തറ ഇളക്കിയത്. പാർട്ടിയുടെ പിന്തിരിപ്പൻ നയങ്ങളാണ് ഇതിനു വഴി തെളിച്ചത്. ശേഷം കർഷകരുടെ ദുരവസ്ഥയ്ക്കു നേരെ പൊഴിക്കുന്ന മുതലക്കണ്ണീർ വിരോധാഭാസമായാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കർഷകരെ സംബന്ധിച്ച് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് പെട്ടെന്നുണ്ടായ ആശങ്കകൾ രാഷ്ട്രിയ മുതലെടുപ്പിന്റെ ഭാഗമായാണ്. പാർട്ടി ഭരണത്തിലിരുന്നുകൊണ്ട് കർഷകവിരുദ്ധ തീരുമാനങ്ങൾ കൈക്കൊണ്ടപ്പോൾ എവിടെയായിരുന്നുവെന്നും വോട്ടർമാർ തള്ളിക്കളഞ്ഞ ശേഷം അവർക്കു വേണ്ടി ആശങ്കപ്പെടുന്നതെന്തിനെന്നും അദ്ദേഹം രാഹുലിനോട് ആരാഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :