53 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന നാഥുലാ ചുരം തുറന്നു

ബീജിംഗ്| VISHNU N L| Last Updated: തിങ്കള്‍, 22 ജൂണ്‍ 2015 (17:25 IST)
ഒരു വ്യാഴവട്ടത്തോളം അടച്ചിട്ട നാതുലാപാസ് ചുരം ഒടുവില്‍ തുറന്നു, ഇന്ത്യയില്‍ നിന്നുള്ള കൈലാസ- മാനസ സരോവര്‍ തീര്‍ഥാടകര്‍ക്കായാണ് ചൈന ചുരം തുറന്നുകൊടുത്തത്. സിക്കിം വഴി ടിബറ്റിലേക്ക് കടക്കാവുന്ന ഈ പാത ചൈന 53 വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇന്ത്യൻ തീർത്ഥാടകർക്ക് തിങ്കളാഴ്ച ടിബറ്റിലേക്ക് പുതിയ വഴി തുറന്നു കൊടുത്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയയായ ഷിൻഹുവ ന്യൂസ് ഏജൻസി വ്യക്തമാക്കി.

നാല്‍പ്പത്തിയാറംഗ തീര്‍ഥാടക സംഘമാണ് ഈ പാതയിലൂടെ കൈലാസ് മാനസോരവറിലേക്ക് യാത്രയായത്. രാവിലെ എട്ട് മണിയോടെ എത്തിയ തീര്‍ഥാടക സംഘം നടപടികള്‍ പൂര്‍ത്തിയാക്കി ഒന്‍പത് മണിയോടെ അതിര്‍ത്തി കടന്നു. ടിബറ്റന്‍ അതിര്‍ത്തിയില്‍ സംഘത്തിന് ചൈനീസ് ഉദ്യോഗസ്ഥര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലീ യൂചെങ്, ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ഥാടക സംഘത്തെ സ്വീകരിച്ചത്.

ചൈനീസ് നിയന്ത്രിത ടിബറ്റിലേക്ക് വിസ ലഭിക്കുന്നതിനുള്ള അസൗകര്യമടക്കം നിരവധി ബുദ്ധിമുട്ടുകളാണ് ഇത്തരം തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നത്. നിലവില്‍ ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലൂടെയാണ് തീര്‍ഥാടകര്‍ കൈലാസ് മാനസരോവറിലേക്ക് എത്തുന്നത്. ലിപുലേക് പാസ് കടന്ന് ടിബറ്റിലെ പ്രാചീന കച്ചവട നഗരമായ തക്ലാക്കോട്ടിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. എന്നാല്‍ 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ഈ പാതയ്ക്ക് വ്യാപക നാശം നേരിട്ടിരുന്നു.

പുതിയ പാത ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ്. ഈ പാതയിലൂടെ വാനുകളിലോ ബസുകളിലോ കൈലാസഗിരിയുടെ താഴ്‌വാരത്ത് എത്താന്‍ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ഇക്കൊല്ലം 250 പേരെയാണ് ഈ പാതയിലൂടെ തീര്‍ഥാടനത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിലെ ആദ്യസംഘമാണ് ഇന്ന് യാത്രയായത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് കഴിഞ്ഞ വർഷം നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് വഴി തുറന്നുകൊടുക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനമായത്. വാഗ്ദാനം നിറവേറ്റുന്നതിലൂടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ മുൻകൈയ്യെടുക്കുകയാണ് ചൈന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടം. ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി
മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും പാസാക്കി കേന്ദ്ര ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...