സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (09:15 IST)
സിക്കിമില്‍ മിന്നല്‍ പ്രണയത്തില്‍ കാണാതായത് നൂറിലധികം പേരെ. 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ആറുപേര്‍ സൈനികരാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിക്കിമിലെ സ്‌കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. സംസ്ഥാനത്തേക്കുള്ള യാത്രകളില്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സിക്കിമിലെ പ്രളയത്തിനു കാരണം നേപ്പാളില്‍ ഉണ്ടായ ഭൂകമ്പം ആണോ എന്ന് സംശയം ഉയരുന്നുണ്ട്.
സിക്കിമില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000ത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.