രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ആര്‍ബിഐ നീട്ടിയേക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (11:37 IST)
രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ആര്‍ബിഐ നീട്ടിയേക്കും. ഇന്നാണ് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചു. ഒക്ടോബര്‍ 30 വരെ സമയം നീട്ടി നല്‍കാനാണ് സാധ്യത.

മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 ല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :