അനുബന്ധ വാര്‍ത്തകള്‍
- മണിക്കൂറിൽ 160 കി മീ വേഗം, മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്ന് ട്രാക്കിൽ
- ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു
- മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; ദിഗ് വിജയ് സിങ് മാറിനില്ക്കാന് സാധ്യത
- 'ഈ മരണത്തിനു ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം'; കുറിപ്പ് എഴുതിവെച്ച് മോഡല്‍ ആത്മഹത്യ ചെയ്തു
- രാജ്യത്ത് 67 പോണ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ കുറവ്
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ നിലപാട്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണ കുറവ്. ചുരുക്കം ചില നേതാക്കള്‍ മാത്രമേ തരൂരിനെ പിന്തുണയ്ക്കുന്നുള്ളൂ. കൂടുതല്‍ നേതാക്കളുടെയും പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണ്.
കോഴിക്കോട് എം.പി. എം.കെ.രാഘവന്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്, പി.മോഹന്‍രാജ് തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമേ തരൂരിനെ പിന്തുണയ്ക്കുന്നുള്ളൂ. വി.ഡി.സതീശന്, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി. എ.കെ.ആന്റണി, കെ.സുധാകരന് തുടങ്ങി മുതിര്‍ന്ന നേതാക്കളുടെയെല്ലാം പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണ്.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ നിലപാട്.