'ഈ മരണത്തിനു ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം'; കുറിപ്പ് എഴുതിവെച്ച് മോഡല്‍ ആത്മഹത്യ ചെയ്തു

മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (09:35 IST)

പ്രമുഖ മോഡലിനെ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് 30 കാരിയായ മോഡലിനെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുധാനാഴ്ച രാത്രി എട്ടിനാണ് മുംബൈ അന്ധേരിയിലുള്ള ഹോട്ടലില്‍ യുവതി മുറിയെടുത്തത്. രാത്രിഭക്ഷണവും ഓര്‍ഡര്‍ ചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ മുറി വൃത്തിയാക്കാന്‍ ജീവനക്കാരനെത്തി പലതവണ വിളിച്ചിട്ടും മുറി തുറന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

' എന്നോട് ക്ഷമിക്കണം. എന്റെ മരണത്തിനു ആരും ഉത്തരവാദിയല്ല. ഞാന്‍ ഒട്ടും സന്തോഷവതിയല്ല. എനിക്ക് സമാധാനം വേണം. അതുകൊണ്ട് ഞാന്‍ പോകുന്നു' എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :