സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:17 IST)
രാജ്യത്ത് 67 പോണ്‍ സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇക്കാര്യം ഇന്റര്‍നെറ്റ് കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2021 ല്‍ പുറപ്പെടുവിച്ച ഐടി നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നും പൂനെ കോടതിയും ഉത്തരാഖണ്ഡ് കോടതിയില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെയും തുടര്‍ന്നാണ് പോണ്‍ സൈറ്റുകള്‍ നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഇമെയില്‍ അയച്ചിട്ടുണ്ട്.