വിദ്യാര്‍ഥിനികള്‍ നടത്തിയ പെണ്‍‌വാണിഭ കേന്ദ്രം പൊലീസ് പൂട്ടിച്ചു

ചണ്ഡീഗഡ്| VISHNU.NL| Last Modified വ്യാഴം, 15 മെയ് 2014 (12:17 IST)
ഇന്റെര്‍നെറ്റ് കഫെ നടത്തുന്നതിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പെണ്‍‌വാണിഭകേന്ദ്രം പൊലീസ് പൂട്ടിച്ചു. ഹരിയാനയിലെ റോതക്കിലാണ് സംഭവം. കമിതാക്കളും ഒരേകോളേജില്‍ പഠിക്കുന്നവരുമായ ഏഴോളം പേരേയാണ് പൊലീസ് പിടിക്കുടിയത്.

ഇവരില്‍ നാലുപേര്‍ വിദ്യാര്‍ഥിനികളാണ്. കഫെ നടത്തിയിരുന്നത് ഈ വിദ്യാര്‍ഥിനികളാണെന്ന് പൊലീസ് പറയുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.
പോലീസ് റെയ്ഡിനെത്തിയപ്പോള്‍ കഫെയിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ പിടികൂടുകയായിരുന്നു.

കഫെയില്‍ നിന്നും നിരവധി അശ്ലീല സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ കൂടുതലാളുകളും ഒരേ കോളേജില്‍ പടിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :