മൂവര്‍ സംഘം യുവാവിനെ തോക്കിന്‍ മുള്‍മുനയില്‍ നിര്‍ത്തി യുവതിയുമായി നിര്‍ബന്ധ ലൈംഗികവേഴ്ച ചെയ്യിപ്പിച്ചു. ഹരിയാനയിലെ ഫത്തേഹബാദ് പ്രദേശത്താണ് സംഭവം നടന്നത്.
ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും യുവാവില്‍ നിന്നും 4 ലക്ഷം രൂപ കവരുകയും ചെയ്തു. ജില്ലയിലെ ശ്രീധന്‍ ഗ്രാമത്തിലെ ധര്‍മപാലിനാണ് ഒരു ഫോണ്‍ വിളിയിലൂടെ തന്റെ മാനവും പണവും നഷ്ടപ്പെട്ടത്.
സംഭവം നടക്കുന്നത് മാര്‍ച്ച് 28നാണ്. പ്രദേശത്തെ യുവതി ധര്‍മപാലിനെ ഫോണില്‍ വിളിച്ച് സൌഹൃദം സ്ഥാപിക്കുകയായിരുന്നു. രണ്ട് ദിവസത്തെ സൌഹൃദത്തിനിടയില്‍ ഇരുവരും തമ്മില്‍ എസ്എംഎസ് അയക്കുകയും രാത്രികാലങ്ങളില്‍ ഫോണ്‍ വിളികളും നടത്തിയിരുന്നു.
ഇതിനിടയില്‍ പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ട്ന്നും അതിനാല്‍ താന്‍ താമസിക്കുന്നിടത്ത് എത്തണമെന്നും മാതാപിതാക്കളോട് സംസാരിക്കാണമെന്നു ധര്‍മപാലിനോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവതിയുടെ ആവശ്യ പ്രകാരം ധര്‍മപാല്‍ പറഞ്ഞിടത്ത് എത്തി. എന്നാല്‍ ഈ സമയം യുവതിയുടെ സഹായികളായ മറ്റ് മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച യുവാവിനെ അക്രമികള്‍ തോക്ക് ചൂണ്ടി വിവസ്ത്രനാകുവാനും യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇരുവരുടെയും ലൈംഗികവേഴ്ച അക്രമികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം ഇന്റര്‍നെറ്റില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കതിരിക്കാന്‍ യുവാവില്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ സംഘം മുതിരുമെന്ന് മനസിലാക്കിയ ധര്‍മപാല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പൊലീസ് യുവതിയെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.