ആസാമില്‍ വിഘടനവാദികള്‍ പിടിയില്‍

ഐസോള്‍| VISHNU.NL| Last Modified വെള്ളി, 9 മെയ് 2014 (19:11 IST)
ആസാമില്‍ ബ്രു നാഷണല്‍ ആര്‍മി(ബിഎന്‍എ)യില്‍പെട്ട മൂന്നു തീവ്രവാദികളെ ആസാം റൈഫിള്‍സ്‌ അറസ്റ്റ്‌ ചെയ്തു. കച്ചാര്‍ ജില്ലയില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. ഇവരുടെ കയ്യില്‍ നിന്ന്‌ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയിട്ടുണ്ട്‌.

നാല്‌ എകെ-47 തോക്കുകളും 122 റൗണ്ട്‌ വെടിയുണ്ടകളും രണ്ട്‌ ഇരട്ടക്കുഴല്‍ തോക്കുകളും ഒമ്പത്‌ എംഎമ്മിന്റെ ഒരു പിസ്റ്റലും നാലു മൊബെയില്‍ ഫോണുകളുമാണ്‌ തീവ്രവാദികളില്‍ നിന്നു പിടിച്ചെടുത്തത്‌.

മിസോറാമില്‍ നടന്ന വിവിധ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഇവരാണെന്നാണ്‌ കരുതപ്പെടുന്നത്‌. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി മിസോറാം പോലീസിന്റെ പ്രത്യേകസംഘം കച്ചാറിലെ ദോലൈ പോലീസ്‌ സ്റ്റേഷനിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :