അനുബന്ധ വാര്‍ത്തകള്‍
- കെഎം മാണി അഴിമതിക്കാരനല്ല, സുപ്രീംകോടതിയിൽ തിരുത്തി സർക്കാർ
- നിയമസഭാ കയ്യാങ്കളി: കെഎം മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചു
- നിയമസഭാ കയ്യാങ്കളിക്കേസ്, മാണി അഴിമതിക്കാരനായിരുന്നെന്ന് സർക്കാർ സുപ്രീംകോടതിയിൽ
- നിയമം ഇല്ലാതായിട്ട് 6 കൊല്ലം, രജിസ്റ്റർ ചെയ്തത് 1307 കേസുകൾ, ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി
- കൊവിഡ് കേസുകളിലെ നിർണായക തീരുമാനങ്ങൾക്ക് പിന്നിലെ സാന്നിധ്യം, ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിൽ നിന്നും ഇന്ന് വിരമിക്കും
രാജ്യദ്രോഹനിയമം കൊളോണിയൽ കാലത്തിന്റേത്, സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി
ഇന്ത്യയിലെ രാജ്യദ്രോഹനിയമം ബ്രിട്ടീഷ് കോളനി കാലഘട്ടത്തിന്റേതെന്ന് സുപ്രീംകോടതി. സ്വാതന്ത്രം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
മുൻസൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹർജിയിൽ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയെ നിശബ്‌ദരാക്കാൻ ബ്രിട്ടീഷുകാർ ഈ നിയമം ഉപയോഗിച്ചാണ് ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ നിയമങ്ങളെന്നും ദുരുപയോഗത്തിന്റെ ബൃഹത്തായ ശക്തി നിയമത്തിനുണ്ടെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരും അംഗങ്ങളായിരുന്നു.