നിയമസഭാ കയ്യാങ്കളി: കെഎം മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (08:33 IST)
നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ധനമന്ത്രി കെഎം മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വാദം. ധനമന്ത്രി അഴിമതിക്കാരനായതിനാലാണ് എംഎല്‍എ മാര്‍ പ്രതിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

എന്നാല്‍ സര്‍ക്കാരിന് കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. കൂടാതെ പ്രതികളായ എംഎല്‍എമാരെ കോടതി വിമര്‍ശിച്ചു. അക്രമത്തിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി ചോദിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നേരത്തേ സിജെഎം കോടതി തള്ളിയിരുന്നു. കേസ് ജൂലൈ 15ന് വീണ്ടും പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :