കെഎം മാണി അഴിമതിക്കാരനല്ല, സുപ്രീംകോടതിയിൽ തിരുത്തി സർക്കാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂലൈ 2021 (12:30 IST)
കെഎം മാണി അഴിമതിക്കാരാനാണെന്ന പരാമർശം സുപ്രീംകോടതിയിൽ തിരുത്തി സർക്കാർ. അന്നത്തെ സ‌ർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത്.

അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധം നടത്തിയെന്നായിരുന്നു കേസിൽ സർക്കാരിന്റെ ആദ്യ പരമാർശം. ഇതിനെ തുടർന്ന് സംസ്ഥാനട്ട് വലിയ സംവാദങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ മുൻനിലപാട് തിരുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എം.മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്‌തി ഉണ്ടാക്കിയിരുന്നു.

മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കള്‍ വിശദമാക്കിയതോടെയാണ് കേരളാ കോൺഗ്രസ് നിലപാടിൽ അയവ് വരുത്തിയത്. എന്നാൽ ഈ പരാമർശത്തെ പ്രതിപക്ഷം സംസ്ഥാനത്ത് വലിയ ചർച്ചയാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :