പൗരത്വപ്രതിഷേധത്തിനിടെ പാക്ക് അനുകൂല മുദ്രാവാക്യം: യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (15:27 IST)
ബെംഗളൂരുവിൽ പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.ബെംഗളൂരുവിൽ സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതി പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി ഉൾപ്പടെയുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ എന്ന് പേരുള്ള മുദ്രാവാക്യം മുഴക്കിയത്. എന്നാൽ സംഭവുമായി തനിക്കൊ തന്റെ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും തങ്ങൾ ഒരു തരത്തിലും പാകിസ്ഥാനെ പിന്തുണക്കുന്നില്ലെന്നും ഒവൈസി വ്യക്തമാക്കി.

ബെംഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അമൂല്യ എന്ന യുവതി സ്റ്റേജിൽ നിന്നാണ്ണ് മുദ്രാവാക്യം മുഴക്കിയത്. തുടർന്ന് ഇവർ കാണികളോട് അതേറ്റ് വിളിക്കാനും ആവശ്യപ്പെട്ടു. പിന്നാലെ അസദുദ്ദീൻ ഒവൈസിയും സംഘാടകരും ചേർന്ന് മുദ്രാവാക്യം വിളിക്കുന്നത് തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് യുവതിക്കെതിരെ 124 എ, 153 എ, ബി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് സ്വമേധയ കേസെടുത്തു.

യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജാമ്യമ്പേക്ഷ പ്രാദേശിക കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. യുവതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ഒവൈസി പ്രതികരണം അറിയിച്ചു.എനിക്കും എന്റെ പാർട്ടിക്കും യുവതിയുമായി ഒരു ബന്ധവുമില്ല. സംഘാടകർ യുവതിയെ ഇവിടെ ക്ഷണിക്കാൻ പാടില്ലായിരുന്നുവെന്നും എനിക്കറിയാമായിരുന്നെങ്കിൽ ഇവിടെ വരില്ലായിരുന്നുവെന്നും താനും പാർട്ടിയും പാകിസ്ഥാനെ ഒരു തരത്തിലും പിന്തുണക്കുന്നില്ലെന്നും ഒവൈസി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :