ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 21 ഫെബ്രുവരി 2020 (08:42 IST)
കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ അറസ്റ്റിലായ കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെ ചോദ്യം ചെയ്യുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് ഹേമരാജ് മൊഴി നൽകി.
വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഡ്രൈവിങ്ങിനിടെ ഹേമരാജിനു ശ്രദ്ധ നഷ്ടമായി. ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ 19 പേരുടെ ജീവനാണ് പൊളിഞ്ഞത്. ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഹേമരാജിനെതിരെ കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും.