പൗരത്വപ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു,സംവിധായകൻ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2019 (11:59 IST)
കൊച്ചിയിൽ നടന്ന പൗരത്വപ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ കമലിനും ആഷിഖ് അബുവിനും എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി.കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചാ സംസ്ഥാന കമ്മിറ്റിയംഗം പി ജി വിഷ്ണുവാണ് ബാലാവകാശ കമ്മീഷനിൽ പരാതി സമർപ്പിച്ചത്.

തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേത്രുത്വത്തിൽ ഒറ്റക്കല്ല ഒട്ടക്കെട്ട് എന്ന പേരിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സംവിധായകൻ കമൽ,ആഷിഖ് അബു,റിമ കല്ലിങ്കൽ,ഷെയ്‌ൻ നിഗം,ഗീതു മോഹന്ദാസ്,രാജീവ് രവി, എൻ എസ് മാധവൻ,ഷഹബാസ് അമൻ,നിമിഷ സജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളും അണിനിരന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :