1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Security forces killed 7 terrorists in 24 hours

കശ്‌മീരിൽ 24 മണിക്കൂറിനിടെ സുരക്ഷാസേന ഏഴ് ഭീകരരെ വധിച്ചു

കശ്‌മീർ
ശ്രീനഗർ: കശ്മീരിൽ 24 മണിക്കൂറിനിടെ ഏഴ് ഭീകരരെ ഇന്ത്യൻ സുരക്ഷാസേന കൊലപ്പെടുത്തി. ഷോപ്പിയാൻ സെക്‌ടറിൽ നാല് ഭീകരരേയും അവന്തിപ്പൊരയിൽ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്.
 
വ്യാഴാഴ്ച രാവിലെയാണ് ഷോപിയാന്‍ പാംപോര്‍ മേഖലകളില്‍ തീവ്രവാദവിരുദ്ധ സൈനിക നീക്കം ആരംഭിച്ചത്. മേഖലയിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടര്‍ന്നായിരുന്നു സൈനിക നീക്കം. ഷോപിയാനില്‍ നാല് ഭീകരരെയും അവന്തിപ്പൊരയിൽ മൂന്ന് ഭീകരരേയുമാണ് സൈന്യം കൊലപ്പെടുത്തിയത്.
 
കശ്‌മീരിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ ഇരുപതിലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ക്വാഡ് ക്യാമറ, 7 ഇഞ്ച് ഡിസ്‌പ്ലേ, 6000 എംഎ‌എച്ച് ബാറ്ററി; ടെക്നോ സ്പാർക് പവർ 2 വിപണീയിലേക്ക്, വില വെറും 9,999 രൂപ !