ദേവ്‌ബന്ദ് തീവ്രവാദികളുടെ ഉത്ഭവകേന്ദ്രം, വിവാദപ്രസ്‌താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (16:37 IST)
ഉത്തർപ്രദേശിലെ ഇസ്ലാമിക വിദ്യാലയമായ ദേവ്‌ബന്ദ് തീവ്രവാദികളുടെ ഉത്ഭവകേന്ദ്രമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ദേവ്‌ബന്ദ് തീവ്രവാദികളുടെ ഗംഗോത്രിയാണെന്ന് ഞാനൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഹഫീസ് സയ്യീദ് അടക്കമുള്ള ലോകത്തിലെ കുറ്റാരോപിതരായ തീവ്രവാദികളെല്ലാം വളര്‍ന്നത് ദേവ്‌ബന്ദിലൂടെയാണെന്നും യുപിയിലെ ദേവ്ബന്ദ്‌, പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസത്തോളമായി പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗ് എന്നീ സ്ഥലങ്ങൾ ചാവേറുകളെ സൃഷ്ടിക്കുകയാണെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

ഇതൊരു തരം ഖിലാഫത് പ്രസ്ഥാനമാണെന്നും ഇവരുടെ സമരം സിഎഎയ്‌ക്കെതിരായുള്ളതല്ലെന്നും മറിച്ച് ഇന്ത്യക്കെതിരായാണ് സമരം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഷഹീന്‍ബാഗ് സമരം ഒരു പ്രക്ഷോഭമല്ല. ഒരു കൂട്ടം ചാവേറുകള്‍ അവിടെ വളരുകയാണ്. രാജ്യത്തിനെതിരായ ഗൂഡാലോചനയാണ് അവിടെ നടക്കുന്നതെന്നും സമരക്കാരെ ലക്ഷ്യമാക്കി ഗിരിരാജ് സിങ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :