അനുബന്ധ വാര്‍ത്തകള്‍
- അലക്സ കൊടുത്തത് നല്ല എട്ടിന്റെ പണി, പ്രതികൾ കുട്ടികൾ, നഷ്ടമായത് 50,000 രൂപ, വീഡിയോ !
- പുതുവൈപ്പ് ഐഒസി പ്ലാന്റ്: സ്ത്രീകൾ അടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
- പൗരത്വം തെളിയിക്കാൻ ജനന രേഖകൾ മതി, ആരെയും ബുദ്ധിമുട്ടിക്കില്ല, നിലപാട് മയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
- ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്, കല്ലേറ്, ജലപീരങ്കി
- ഈ നക്ഷത്രക്കാർക്ക് പ്രണയത്തിന് മുന്നിൽ കീഴ്പ്പെടാതിരിക്കാൻ സാധിക്കില്ല !
പ്രധാനമന്ത്രിയെ ജെയ്‌ഷെ തീവ്രവാദികൾ ലക്ഷ്യം വക്കുന്നു, ഞായറാഴ്ച നടക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷ
പൗരത്വ ഭേതഗതി നിയമത്തിനെതിരെ രാജ്യത്ത് സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് ഭീകരാക്രമണ ഭീഷണി എന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്തിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന പരിപാടിയുടെ സുരക്ഷ വർധിച്ചു.
ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികൾ പ്രധാനമന്ത്രിയെ ലക്ഷ്യംവക്കുന്നു എന്നാണ് രഹസ്യന്വേഷണ വിഭാഗം എസ്‌പിജിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹി പൊലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന പ്രദേശത്ത് പ്രതിഷേധങ്ങൾ ഒന്നും അനുവദിക്കില്ല.
ഡൽഹിയിൽ അനധികൃത കോളനികൾ നിയമവിധേയമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി രാംലീല മൈതാനത്ത് എത്തുന്നത്. ഏകദേശം 50,000ത്തിൽ അധികം ആളുകൾ ഈ പരിപാടിയിൽ പങ്കെടുക്കും എന്നാണ്. കണക്കുകൂട്ടൽ. ശക്തമായ പരിശോധനകൾക്ക് ശേഷമായിരിക്കും ആളുകളെ രാംലീല മൈതാനത്തിലേക്ക് കടത്തിവിടുക.