വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 27 ജനുവരി 2020 (16:02 IST)
ഡൽഹി: നിരോധിത സംഘടനയായ നാഷ്ണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാലും സംഘടന നേതാക്കളുമാണ് കരാറിൽ ഒപ്പുവച്ചത്.
ഇതോടെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് അറുതിവരും എന്നാണ് സർക്കാറിന്റെ പ്രതീക്ഷ. വർഷങ്ങളായി രാജ്യത്തിനകത്ത് ആഭ്യന്തര കലാപങ്ങൾ സൃഷ്ടിച്ചിരുന സംഘടനയാണ് നാഷ്ണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്. ആൾ ബോഡോ സ്റ്റൂഡന്റ്സ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
'കേന്ദ്രവും അസം സർക്കാരും, ബോഡോ പ്രതിനിധികളുമായി ഒരു സുപ്രാധാന കരാറിൽ ഒപ്പിട്ടിരിയ്ക്കുന്നു. അസമിനും ബോഡോ ജനതകയ്ക്കും നല്ല നാളുകൾ സമ്മാനിയ്ക്കുതും, ബോഡോ സംസ്ക്കാരത്തെയും ഭാഷയെയും സംരക്ഷിയ്ക്കുകയും, അവരുടെ സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിയ്ക്കുയും ചെയ്യുന്ന കരാറാണ് ഇത് എന്നായിരുന്നു കരാറിനെ കുറിച്ച് അമിത് ഷായുടെ വാക്കുകൾ.
കരാറിന്റെ അടിസ്ഥാനത്തിൽ 1500ഓളം ബോഡോ പോരാളികൾ ജനുവരി മുപ്പതിന് ആയുധം വച്ച് കീഴടങ്ങും. സമാധാന കരാറിൽ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആഘോഷപരിപാടികൾ സംഘടിപ്പിയ്ക്കും എന്ന് ആസം മുഖ്യമന്ത്രി വ്യക്തമാക്കി.