സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒരു വിദ്യാര്‍ഥി മരിച്ചു

   സ്‌കൂള്‍ കെട്ടിടം , നോയിഡ , വിദ്യാര്‍ഥി മരിച്ചു , ആശുപത്രി
നോയിഡ| jibin| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (14:49 IST)
നോയിഡയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണ് ഒരു കുട്ടി മരിച്ചു. പതിനഞ്ച് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്.

നോയിഡയിലെ ഒരു സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്ന് ഉച്ചയ്ക്ക് ഇടിഞ്ഞ് വീണത്. ഈ സമയം സ്‌കൂളില്‍ കുട്ടികള്‍ ഉണ്ടായിരുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. മരിച്ച കുട്ടിയുടെ വിവരങ്ങള്‍ വെളിവായിട്ടില്ല. ഓടികൂടിയ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌കൂളില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘവും എത്തി ചേര്‍ന്നിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :