ന്യൂഡല്‍ഹി|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (15:45 IST)
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ മകന്‍ പങ്കജ് ആഭ്യന്തര മന്ത്രാലയത്തില്‍ ഇടപെടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആരോപണം ദുരുദ്ദേശപരവും വ്യക്തിഹത്യയും ലക്ഷ്യം വച്ചുള്ളതാണ്
ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നോയിഡയില്‍ നിന്ന് മകനെ മത്സരിപ്പിക്കാന്‍ രാജ്നാഥ് സിംഗ് ശ്രമിച്ചിട്ടു നടക്കാതെ പോയെന്നും ആരോപണമുണ്ടായിരുന്നു. എന്നാലിത് രാജ്നാഥ് സിംഗ്തള്ളിക്കളഞ്ഞു. തന്നെക്കുറിച്ചോ തന്റെ കുടുംബത്തെക്കുറിച്ചോ പുറത്തുവന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
നോയിഡയിലെ ഉപതിരഞ്ഞെടുപ്പിലേക്ക് പങ്കജിനെ പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ബിജെപി പ്രസിഡന്റ് അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അത്ഭുതപ്പെടുത്തി. വിഷയം അവരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. വനിതാ വ്യവസായിയായ വിമല ബത്തം ആണ് നോയിഡയില്‍ മത്സരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാജ്നാഥ് സിംഗിനെ ഒതുക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശ് ബിജെപി ഘടകത്തിലെ പ്രമുഖനായ പങ്കജിന് സീറ്റ് നല്‍കാതിരുന്നതെന്നാണ് ആരോപണം. അടുത്തമാസം 13നാണ് ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ്.