ഷൊര്‍ണൂര്‍|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (08:28 IST)
ട്രെയിനിനുമുകളില്‍ കയറി ഫേസ്ബുക്കിലിടാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഷൊര്‍ണൂര്‍ ചാലിശേരി കിഴക്കേചാത്തനൂര്‍ കൈപ്രംവളപ്പില്‍ ഷിഹാബുദ്ദീനാണ് ഒരാഴ്ചയോളം നടത്തിയ ചികിത്സയ്ക്ക് ശേഷം
മരണപ്പെട്ടത്. 14 വയസായിരുന്നു. ചാത്തനൂര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുട്രെയിനിനു മുകളില്‍ കയറി മൊബൈലില്‍ സ്വന്തം ചിത്രമെടുക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിഹാബുദ്ദീന് ഷോക്കേറ്റത്. അപകടത്തെത്തുടര്‍ന്ന് ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിയെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.