ഡല്‍ഹിയില്‍ അക്രമികളുടെ അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അരുണാചല്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി തെക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ അക്രമികളുടെ അടിയേറ്റ് മരിച്ചു. നിഡോ തനിയാം (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് മാര്‍ക്കറ്റിലെത്തിയ വിദ്യാര്‍ഥികളെ ഒരുസംഘം ആക്രമിച്ചത്.

വിദ്യാര്‍ത്ഥികളെ ചിലര്‍ കളിയാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഒരു കടയുടെ ചില്ല് തകര്‍ന്നു. ഇതോടെ എട്ടോളം പേരടങ്ങിയ സംഘം വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടികള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

തൊട്ടടുത്ത ദിവസം നിഡോ തനിയാമിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു കച്ചവടക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :