സ്‌കൂള്‍ ബസ് കിട്ടിയില്ല, പതിനാലുകാരന്‍ ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (19:20 IST)
സ്‌കൂള്‍ ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ചെയ്തു. മധ്യപ്രദേശിലെ ബെതുല്‍ ഗ്രാമത്തിലാണ് സംഭവം. സ്‌കൂളില്‍ പോകാനായി തയ്യാറായി നിന്ന കുട്ടി സ്‌കൂള്‍ ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് കരഞ്ഞുകൊണ്ടാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ എത്തിയശേഷവും കുട്ടിവളരെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പഠനകാര്യങ്ങള്‍ക്കും കൃത്യനിഷ്ഠക്കും വളരെ പ്രാധാന്യം കുട്ടി നല്‍കിയിരുന്നു. വീടിനു പുറകുവശത്തെ മാവില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചു തന്നെ തുങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണത്തിന് മുമ്പ് കുട്ടി ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :