ജൂണില്‍ മരിച്ച ആള്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മെസേജ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (19:11 IST)
ജൂണില്‍ മരിച്ച ആള്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മെസേജ്. ജൂണ്‍ 10 ന് മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി സത്യനാരായണ്‍ സിംഗിനാണ് നവംബര്‍ 16 ന് രണ്ടാം ഡോസ് വാക്‌സിനേഷന്‍ പുര്‍ത്തിയായതായി കഴിഞ്ഞ ദിവസം മെസേജ് വന്നത്. ഇയാളുടെ ചെറുമകന്‍ സോഷ്യല്‍മീഡിയയില്‍ മെസേജ് പങ്കുവയ്ക്കുകയായിരുന്നു. ജൂണില്‍ മരണപ്പെട്ട ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് ജൂലൈ 3 ന് ലഭിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഏപ്രില്‍ 4 ന് ആദ്യഡോസ്് വാക്‌സിന്‍ എടുത്തിരുന്നു. ആദ്യഡോസ് എടുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലാണ് ഇപ്പോള്‍ മെസേജ് വന്നത്. മെസേജില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെയും നല്‍കിയ നേഴ്‌സിന്റെയും പേരും നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സിദ്ധാര്‍ത്ഥ് നഗര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സന്ദീപ് ചൗദരി സംഭവം ഗൗരവത്തിലെടുക്കുകയും എന്താണ് സംഭിച്ചതെന്ന് അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്നും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :