ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി

ശ്രീനു എസ്| Last Updated: ശനി, 15 മെയ് 2021 (12:24 IST)
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീമതി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി. ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

ബുധനാഴ്ചയാണ് ഹമാസ് റോക്കറ്റാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :