രാജ്യത്ത് കൊവിഡ് കേസുകള്‍ സാവധാനം കുറയുന്നു: 24മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 3,26,098 പേര്‍, മരണം 3,890

ശ്രീനു എസ്| Last Updated: ശനി, 15 മെയ് 2021 (11:15 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ സാവധാനം കുറയുന്നതിന്റെ സൂചന. 24മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 3,26,098 പേരാണ്. കൂടാതെ രോഗം മൂലം 3,890 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരായത് 2,43,72,907 പേരാണ്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 36,73,802 പേരാണ് കൊവിഡ് ചികിത്സയില്‍ ഉള്ളത്. 18.04 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :