കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 29കാരന്‍ പിടിയില്‍

ശ്രീനു എസ്| Last Modified ശനി, 15 മെയ് 2021 (09:07 IST)
കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. എട്ടുകിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ പെരിങ്ങാടി സ്വദേശി ഹിറ മന്‍സിലില്‍ എന്‍കെ അശ്മീര്‍(29) അറസ്റ്റിലായിട്ടുണ്ട്. വാടകയ്ക്ക് വീടെടുത്ത് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. കേരളത്തിന് പുറത്തുനിന്ന് കഞ്ചാവും മയക്കുമരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയില്‍ കച്ചവടം നടത്തുകയായിരുന്നു യുവാവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :