1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Saudi world cup teams plane suffers engine failure

സൗദി അറേബ്യയുടെ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

സൗദി അറേബ്യയുടെ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു

Saudi Worls Cup Team
സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചു. ഫിഫ ലോകകപ്പിൽ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തിനായി പോകുമ്പോഴായിരുന്നു ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
 
റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. 
 
ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം നടക്കുക. എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല.

About Writer
Rijisha M.
അടുത്ത ലേഖനം
മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആൾ ഡൽഹിയിൽ അറസ്റ്റിൽ; കുടുക്കിയത് ഇങ്ങനെ