ജെസ്നയുടെ തിരോധാനം: രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ പുണെയിലേക്കും ഗോവയിലേക്കും

ജെസ്നയുടെ തിരോധാനം: അന്വേഷണ ഉദ്യോഗസ്ഥർ പുണെയിലേക്കും ഗോവയിലേക്കും

പത്തനംതിട്ട| Rijisha M.| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (07:54 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) തേടി പൊലീസുകാർ പുണെയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പൊലീസിനു കിട്ടിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അതിനിടെ ചെന്നൈയിൽ കണ്ട യുവതി ജെസ്‌നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്‌തു.

നഗരങ്ങളിൽ ജെസ്‌നയുടെ ഫോട്ടോ പതിക്കുകയും അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് ബംഗളൂരുവിലും ചെന്നൈയിലും ജെസ്‌നയെപ്പോലെയുള്ള പെൺകുട്ടിയെ കണ്ടെന്നുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം വാഗ്ദാനം ചെയ്‌തതോടെ ലഭിക്കുന്ന വിവരങ്ങളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.

പ്രധാനമായും പുണെയിലും ഗോവയിലും കോൺവെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണ സംഘം തിരച്ചിൽ നടത്തുക. ജെസ്‌നയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് പലയിടങ്ങളിലായി സ്ഥാപിച്ച പെട്ടികൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ നിന്നുള്ള നിർണായക വിവരങ്ങൾ ലഭിച്ചതിന് പുറമേയാണ് ഈ അന്വേഷണമെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :