അനുബന്ധ വാര്‍ത്തകള്‍
- മെക്സിക്കോ കൊടുത്ത എട്ടിന്റെ പണി ?; ജര്‍മ്മന്‍ പടയില്‍ കലഹം - അസംതൃപ്തനായി ലോ
- ‘കളി ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ അര്‍ജന്റീനയിലേക്ക് തിരിച്ചു വരേണ്ടതില്ല’; പൊട്ടിത്തെറിച്ച് മറഡോണ
- ടോപ്ലെസ് സെക്സ് സീനില്‍ നെയ്മറിന്റെ കാമുകിയും; വൈറലായി വീഡിയോ
- വിജയം തൊടാനാകാതെ ബ്രസീലും; സമനിലകുരുക്ക് (1–1)
- ലോകത്തെ ഞെട്ടിച്ച മെസിയുടെ ആ പെനാല്‍റ്റി തടഞ്ഞത് എങ്ങനെ ?; വെളിപ്പെടുത്തലുമായി ഐസ്ലൻഡ് ഗോളി
കളിയിൽ നായകനായി 'ഹാരി കെയ്‌ൻ'; ഇംഗ്ലണ്ടിന് 2-1 ജയം
ടുണീഷ്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട്; 2-1 ജയം
ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ടുണീഷ്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട്. കളിയിൽ നായകനായത് ഹാരി കെയ്‌ൻ തന്നെ. സമനിലയിലേക്ക് പോയിക്കൊണ്ടിരുന്ന മത്സരത്തിലെ രക്ഷകൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ സ്‌ട്രൈക്കർമാർ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം പ്രതീക്ഷിച്ച പോലെതന്നെ ആദ്യ മിനിറ്റിലെ ആക്രമണം ശക്തപ്പെടുത്തിരുന്നു. ഇതിന്റെ ഫലം ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ അതികം വൈകാതെ തന്നെ കളി തുടങ്ങി പതിനൊന്ന് മിനിറ്റിന് ശേഷം കാണിച്ച് തരികയും ചെയ്‌തു.
പിന്നീട് സമനിലയിൽ എത്തിയ കളി ആരാധകരെ തെല്ലൊന്ന് അമ്പരപ്പിച്ചിരുന്നു. പിന്നീട് അവസരങ്ങൾ ഏറെ തുലച്ചെങ്കിലും സമനിലയിലടുക്കുമ്പോൾ നാല് മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമിൽ റഫറി വിസ്സിലൂതാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഹാരി കെയ്‌ൻ ഒരു കോര്‍ണര്‍ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു. ആരാധകർ പോലും പ്രതീക്ഷിക്കാത്ത ഗോൾ. ഇംഗ്ലണ്ടിന് 2-1 ജയവും.