വീണ്ടും വിവാദം; രാമക്ഷേത്രം നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാകുമെന്ന് സാക്ഷി മഹാരാജ്

ലക്നൌ| Last Modified ബുധന്‍, 27 മെയ് 2015 (15:49 IST)
അയോധ്യയില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു ബിജെപി എംപി സാക്ഷി മഹാരാജ്. രാമക്ഷേത്ര നിര്‍മാണം ബിജെപിക്കു ഒരു പ്രശ്നമല്ല. ക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഞങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടിയിരുന്നുവെന്നും സാക്ഷി പറഞ്ഞു.

ഇത് ആദ്യമായല്ല മഹാരാജ് വിവാദ പ്രസ്താവന നടത്തുന്നത് രാഹുല്‍ ഗാന്ധിയെ ഭ്രാന്തന്‍ എന്നു വിളിച്ചതും ഹിന്ദു ധര്‍മം പരിപാലിക്കാന്‍ മതത്തിലുള്ള സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന സാക്ഷി മഹാരാജിന്റെ പരാമര്‍ശം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :